യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം

കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ പുനഃസംഘടിപ്പിക്കുന്ന നിർണ്ണായക ചാലക ശക്തിയാക്കി ഇന്നൊവേഷനെ മാറ്റാനും അതോടൊപ്പം വിജ്ഞാന സമൂഹത്തിലേക്കുള്ള മാറ്റത്തിന് നാല് ഘടകങ്ങളടങ്ങുന്ന കൃത്യമായ ഒരു കർമ്മപരിപാടിയും നിർദ്ദേശിക്കപ്പെട്ടത് 2021-22ലെ സംസ്ഥാന ബജറ്റിലാണ്.
1) കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ നൈപുണ്യ വികസനത്തിനും അവർക്ക് തൊഴിൽ നൽകുന്നതിനുമുള്ള
കർമ്മപരിപാടി
2) ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങൾ
3) ഉൽപ്പാദന പ്രവർത്തനങ്ങൾക്കും ഇന്നൊവേഷനും പ്രാധാന്യമുള്ളതും ഏറ്റവും പുതിയ cutting edge സാങ്കേതികവിദ്യ ഏകോപിപ്പിക്കാൻ കഴിയുന്നതുമായ വിധത്തില്‍ state-of-the-art ആയി ഉന്നതവിദ്യാഭ്യാസ രംഗത്തെ മികവിൻ്റെ കേന്ദ്രങ്ങളിലൂടെ പുനഃസംഘടിപ്പിക്കുക
4) കൃഷി, മൃഗപരിപാലനം, ക്ഷീരോൽപ്പാദനം, മൽസ്യബന്ധനം, ചെറുകിട വ്യവസായങ്ങൾ തുടങ്ങി സമസ്ത മേഖലകളിലും
ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും മൂല്യവർദ്ധനവ് ഉറപ്പ് വരുത്താനും കഴിയുന്ന രൂപത്തിൽ ഈ മേഖലകളുടെ സമഗ്രമായ ഡിജിറ്റൽ രൂപാന്തരീകരണത്തിന് ചിട്ടയായ പരിപാടി.

നോളജ് ഇന്നൊവേഷൻ ഫണ്ട് എന്ന ഒരു പ്രത്യേക ഫണ്ട് മാറ്റിവയ്ക്കാനും അന്നത്തെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർദ്ദേശിച്ചു. അതിൻ്റെ തുടർച്ചയായി കേരളത്തിലെ ഇന്നൊവേഷൻ മേഖലയെ ചിട്ടപ്പെടുത്താൻ കൃത്യമായ കർമ്മപരിപാടി കെ-ഡിസ്ക്ക് തയ്യാറാക്കുകയും യങ്ഇ ന്നൊവേറ്റേഴ്സ് പ്രോഗ്രാം സമഗ്രമായി സംഘടിപ്പിക്കുകയും ചെയ്തു. അമേരിക്കൻ ഐക്യനാടുകളിൽ നാഷണൽ സയൻസ് ഫൗണ്ടേഷൻ്റെ പ്രോഗ്രാമിൻ്റെ മാതൃകയിലാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം രൂപീകരിക്കപ്പെട്ടിട്ടുള്ളത്. നോബൽ ജേതാക്കളെ സൃഷ്ടിക്കുന്നതിനുവേണ്ടി ചെറുപ്പക്കാരായ ആൾക്കാരെ കണ്ടെത്തി അവരെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ആയുധം അണിയിക്കുന്നതിനു വേണ്ടി അമേരിക്കൻ സെനറ്റിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉണ്ടാക്കിയിട്ടുള്ള പ്രോഗ്രാമാണ് എന്‍എസ്എഫ്. ഫെഡറൽ ഫണ്ടിങ്ങുള്ള വലിയ ശാസ്ത്ര സാങ്കേതിക സംവിധാനത്തിൻ്റെ പിന്തുണ അതിനുണ്ട്. അത്തരത്തിലുള്ള സാമ്പത്തിക സംവിധാനങ്ങളും അതിന് അനുസൃതമായ സാങ്കേതിക സഹായ സംവിധാനങ്ങളും ഒന്നുമില്ലെങ്കിലും കേരളത്തിൽ വളരെ വ്യക്തമായ ഉദ്ദേശ്യത്തോടെ ഇന്നൊവേഷൻ്റെ ജനാധിപത്യവൽക്കരണത്തില്‍ ഊന്നിക്കൊണ്ടാണ് കെ-ഡിസ്‌ക് ഈ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. മിക്ക രാജ്യങ്ങളെയും നോക്കിയാൽ കോർപ്പറേറ്റ് മേഖലയിലാണ് ഇന്നോവേഷൻ്റെ ബന്ധങ്ങൾ കിടക്കുന്നത്. വൻ വ്യവസായങ്ങളാണ് ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മുൻകൈയെടുക്കുന്നത്. പക്ഷെ, ലോകത്തിലെ ഏറ്റവും വലിയ ഇന്നൊവേഷൻ വികാസത്തിൻ്റെ കേന്ദ്രം സിലിക്കൺ വാലിയാണ്. സിലിക്കൺ വാലിയിലെ ഇന്നൊവേഷന്‍ വളർച്ചയുടെ അടിസ്ഥാന ഘടകം പലരും ധരിക്കുന്നത് പോലെ സ്വകാര്യ കമ്പനികളല്ല, അമേരിക്കൻ സർക്കാരിൻ്റെ ബോധപൂർവ്വമായ ഇടപെടലാണ്.സ്പുട്നിക് വിക്ഷേപണത്തിൻ്റെ ഭാഗമായി ശാസ്ത്രസാങ്കേതിക മേഖലയിൽ, പ്രത്യേകിച്ച് ബഹിരാകാശ മേഖലയിൽ അമേരിക്കയ്ക്ക് സോവിയറ്റ് യൂണിയൻ വലിയ വെല്ലുവിളികളുയർത്താൻ പോകുന്നു എന്നത് അമേരിക്കയിലെ ശാസ്ത്ര സംവിധാനം വളരെ ഭീതിയോടെയാണ് കണ്ടത്. അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഡ്വൈറ്റ് ഐസൻഹോവറുടെ നിർദ്ദേശപ്രകാരം IBM, അമേരിക്കൻ സെമികണ്ടക്ടർ വ്യവസായത്തിൻ്റെ ഏറ്റവും ഉന്നത ശ്രേണിയിലുള്ള ഫെയർചൈൽഡ് (ഫെയർചൈൽഡിൻ്റെ കുട്ടികളായാണ് ഇന്റലും എഎംഡിയും എൻവിഡിയയുമൊക്കെ പിന്നീട് ഉയർന്നു വന്നത്) തുടങ്ങിയ കമ്പനികൾ ബേ മേഖലയിലേക്ക് പോകുകയും അവിടെ ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ചിട്ടയായ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. അവിടെ ഉൽപ്പാദിപ്പിക്കുന്ന സെമികണ്ടക്ടർ ചിപ്പുകൾ നാസയുടെയും അമേരിക്കൻ മിലിട്ടറിയുടെയും പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് വൻതോതിൽ വാങ്ങിക്കൂട്ടി. ഹ്യുലെറ്റ് പക്കാർഡ്, ഇന്റൽ, എഎംഡി മുതലായ പിച്ചവച്ചു വരുന്ന സെമികണ്ടക്ടർ വ്യവസായങ്ങളെ കൈപിടിച്ചുയർത്തിക്കൊണ്ടാണ് സിലിക്കൺ വാലിയിൽ അക്കാദമിയയും വ്യവസായവും സർക്കാരും ഏകോപിച്ച് നടത്തുന്ന ഇന്നൊവേഷൻ പ്രോത്സാഹനത്തിന് വേണ്ടിയുള്ള ട്രിപ്പിൾ ഹെലിക്സ് എന്ന ചിട്ടയായ പരിപാടി അവിടെ ഉണ്ടായത്. ബെയ്‌ജിംഗിലും ചൈനയുടെ മറ്റു പ്രദേശങ്ങളിലും സാങ്കേതിക വിദ്യാരംഗത്ത് ഇന്നു നടക്കുന്ന മുന്നേറ്റത്തിൻ്റെ ട്രിപ്പിൾ ഹെലിക്സ് മാതൃകയും ഇതേ രീതിയിലാണ്. സർക്കാരും ചെറുകിട സംരംഭകരും സ്റ്റാർട്ടപ്പും വ്യവസായവും അക്കാദമിയയും ചേർന്നുകൊണ്ടുള്ള ട്രിപ്പിൾ ഹെലിക്സ് മാതൃകയിൽ തന്നെയാണ് ഇന്ന് ലോകത്തെ പ്രധാനപ്പെട്ട നാല് ഇന്റർനെറ്റ് ഭീമന്മാർ ചൈനയിലെ സാങ്കേതിക മേഖലയുടെയും അവിടുത്തെ വ്യവസായസമുച്ചയത്തിൻ്റെയും ഭാഗമായി മാറിയത്. കേരളത്തിലെ ഇന്നൊവേഷൻ പരിപാടിയുടെ ഏറ്റവും സുപ്രധാന ഘടകം, ഇത്തരം ട്രിപ്പിൾ ഹെലിക്സിൻ്റെ ചേരുവ ഉറപ്പ് വരുത്തുക എന്നതാണ്. കെ-ഡിസ്‌ക് ചെയ്യുന്ന പരിപാടിയുടെ രൂപകല്പനയും മറ്റൊന്നല്ല. സർക്കാരിനെയും അക്കാദമിയയെയും വ്യവസായത്തെയും ഏകോപിപ്പിച്ച് നടത്തുന്ന പരിപാടിയാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം. YIPയുടെ സഹോദര സംവിധാനങ്ങളായി ചെറുകിട വ്യവസായങ്ങളിലെ ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്ന വൺ ഡിസ്ട്രിക്ട് വൺ ഐഡിയ എന്ന പരിപാടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള വൺ ലോക്കൽ ഗവണ്മെന്റ് വൺ ഐഡിയ എന്ന മറ്റൊരു പരിപാടി, വീട്ടമ്മമാരും കർഷകത്തൊഴിലാളികളും ഉള്‍പ്പെടെ ഏതു മേഖലയിലുള്ള ആൾക്കാർക്കും അവരുടെ പുത്തൻ ആശയങ്ങൾ ഉൽപ്പന്നങ്ങളായി പുനഃസംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള ലോക്കൽ ഇന്നൊവേഷൻ എന്നിങ്ങനെ സമസ്ത മേഖലകളിലും സമഗ്രമായി ഇന്നൊവേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ചിട്ടയായ പരിപാടിയാണ് കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ കേരള സർക്കാരിനു വേണ്ടി ഏറ്റെടുത്തിട്ടുള്ളത്. യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് പരിശോധിക്കാം. ഇപ്പോൾ നമ്മുടെ എഞ്ചിനീയറിംഗ് കോളേജുകളിൽ മിനി പ്രോജക്റ്റ്, മേജർ പ്രോജക്റ്റ് അടക്കമുള്ള ചിട്ടയായ പ്രോജക്ട്-അടിസ്ഥിത അന്വേഷണത്തിനും ചട്ടക്കൂടിനും സാദ്ധ്യതയുണ്ട്. ഇതാണ് Enterprise Buildingനുള്ള ഏറ്റവും പ്രധാന ഘടകം. പ്രോഡക്റ്റ് ഡിസൈൻ, ഇൻഡസ്ട്രിയൽ പ്രോഡക്റ്റ് ഡെവലപ്പ്മെന്റ് തുടങ്ങിയ സങ്കേതങ്ങളിൽ എല്ലാ എഞ്ചിനീയറിംഗ് വിഷയങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് ചിട്ടയായ അടിത്തറ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി പലപ്പോഴും കൊടുക്കാൻ കഴിയുന്നില്ല. അതോടൊപ്പം ഫാക്കൽട്ടിയെ സംബന്ധിച്ച് cutting edge കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രൂപത്തിൽ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനു വേണ്ടി വേണ്ടത്ര അവസരങ്ങളുണ്ടായിട്ടുമില്ല. കേരള നോളജ് ഇക്കോണമി മിഷൻ വളരെ ചിട്ടയായ ഫാക്കൽട്ടി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം വിഭാവന ചെയ്തിട്ടുണ്ട്. ഒരു വർഷത്തേക്ക് ഫാക്കൽട്ടിക്ക് ഇൻഡസ്ട്രിയിൽ ഇമ്മേഴ്‌സ് ചെയ്യാൻ വേണ്ടിയുള്ള ഫെല്ലോഷിപ്പാണ് ഈ പരിപാടിയിൽ മുന്നോട്ട് വച്ചിരിക്കുന്നത്. പൂർണ്ണ ശമ്പളത്തോടെയും പ്രത്യേക അലവൻസോടെയും ഇൻഡസ്ട്രിയിൽ പ്രവേശിച്ച് ഇൻഡസ്ട്രിയുടെ ഭാഗമായി അവിടത്തെ ഒരു വിദഗ്‌ധ തൊഴിലാളി എന്ന നിലയ്ക്ക് പ്രവർത്തിച്ച് ഇൻഡസ്ട്രിയുടെ എല്ലാ അംശങ്ങളും മനസ്സിലാക്കി തിരിച്ച് കോളേജിൽ വന്ന് അധ്യയനം നടത്തുന്ന വിധത്തിലുള്ള ഒരു ഫെല്ലോഷിപ്പ് പ്രോഗ്രാമാണിത്. എഞ്ചിനീയറിംഗ് കോളേജിലെ Centres of Excellenceൻ്റെ ഭാഗമായി ഗുണമേന്മ വർദ്ധിപ്പിക്കുകയും cutting edge technologies കൈകാര്യം ചെയ്യാൻ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു ഫാക്കൽട്ടി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം. QIP അടക്കമുള്ള പരിപാടികൾ, ബിരുദാനന്തര ബിരുദവും PhD യും ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ നിലവിലുണ്ട്. KTU അടക്കമുള്ള സർവ്വകലാശാലകളിൽ ഗവേഷണത്തിന് മുൻപത്തേക്കാൾ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നത് തള്ളിക്കളയുന്നില്ല. അതോടൊപ്പം ഇൻഡസ്ട്രിയൽ കൺസൾട്ടൻസി നാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്നതാകണം. Real-life problem solving ആകണം ഒരു എഞ്ചിനീയറുടെ പ്രധാനപ്പെട്ട ശേഷി. നമ്മുടെ ചുറ്റുമുള്ള സമൂഹത്തിലെ പ്രശ്നങ്ങൾ കാണുകയും പഠിക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതാണ് മുഖ്യം. അതിന് പറ്റുന്ന രൂപത്തിൽ Real-life problem solvingനുള്ള ശേഷി അധ്യാപകർക്കുണ്ടാകണം, അത് വിദ്യാർത്ഥികളിലേക്ക് പകർന്ന് നൽകാൻ കഴിയണം. എങ്കിൽ മാത്രമേ ഉന്നത വിദ്യാഭ്യാസ രംഗത്തെ സാങ്കേതിക വിദ്യാ മേഖലയിൽ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഗുണനിലവാര സംബന്ധമായ പ്രശ്നങ്ങൾ നല്ല രീതിയിൽ നമുക്ക് കൈകാര്യം ചെയ്യാനാകൂ. YIP യുടെ 2021ലെ ഘടനയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. പലപ്പോഴും ഒരു ആശയം മുന്നോട്ട് വയ്ക്കുമ്പോൾ അത് ഗൂഗിൾ ചെയ്ത എന്തെങ്കിലും ഒരു ആശയം കണ്ടുപിടിച്ച് അതിനെ സംബന്ധിച്ച് ഒരു problem statement ആക്കി മുന്നോട്ട് വയ്ക്കുക എന്നതാണ് നമ്മുടെ രീതി. സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ Design Thinking എന്ന methodologyയുടെ ഭാഗമായി Voice of the Customer പരിശീലനം ഇന്ന് YIPയുടെ ഒരു mandatory മൊഡ്യൂളാണ്. YIP pre-registration നടത്തിക്കഴിഞ്ഞാൽ VoCയുടെ ഓൺലൈൻ ട്രെയിനിംഗ് മൊഡ്യൂൾ നടപ്പിലാക്കിയ ശേഷം മാത്രമേ ഐഡിയ രജിസ്ട്രേഷനിലേക്ക് പോകാനാകൂ. Stakeholderൻ്റെ ഭാഗത്തു നിന്നുകൊണ്ട് യഥാർത്ഥ പ്രശ്നങ്ങൾ എന്തെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. ഇത് ചെയ്യുന്നതോടെ human-centric ആയ, stakeholder-centric ആയ, user-centric ആയ ഡിസൈനിംഗ് നമ്മുടെ problem solving ൻ്റെ ഭാഗമാകും. 20 തീമുകളിലാണ് YIP പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നത്. കേരളത്തിലെ വിവിധ വ്യവസായ മേഖലകളിലെയും സമസ്ത പ്രശ്നങ്ങളും ഈ പ്രോഗ്രാമിൻ്റെ ഭാഗമായി കൊണ്ടുവരുന്നു. 2023ൽ Design for Kerala എന്ന പേരിൽ കേരളത്തിലെ സമസ്ത പ്രശ്നങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് ഒരു വലിയ മേള നടത്തുവാൻ കെ-ഡിസ്‌ക് ഉദ്ദേശിക്കുന്നുണ്ട്. 2021 ലെ YIP പ്രോഗ്രാം ഈ രൂപത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 5 തരം mentoring ആണ് YIP യുടെ ഭാഗമായി കൊടുക്കുന്നത്.

1)ഡൊമൈൻ. ജലവിഭവമുമായി ബന്ധപ്പെട്ടതെങ്കിൽ Centre for Water Resources Development Management, വൈറോളജിയുമായി
ബന്ധപ്പെട്ടതെങ്കിൽ National Virology Institute,ബിയോടെക്നോളജിയും ജനിതകശാസ്ത്രവുമായിബന്ധപ്പെട്ടതെങ്കിൽ Rajiv Gandhi Centre for Biotechnology അങ്ങനെ വ്യത്യസ്ത ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പരിശീലനം.
2) ടെക്നോളജി. കമ്മ്യൂണിറ്റി ടെക്നോളജി ഗ്രൂപ്പുകളുടെ സഹായത്തോടെ നടത്തുന്നു. KTU ലെ എഞ്ചിനീയറിംഗ് കോളേജുകൾ ഈ institutional hub സംവിധാനത്തിൻ്റെ ഭാഗമാണ്. Digital University യുടെ നേതൃത്വത്തിൽ Innovation Fellows എന്നൊരു പുതിയ പ്രോഗ്രാം ഇന്ത്യയിൽ ആദ്യമായി ആരംഭിക്കാൻ പോകുകയാണ്.
3)ബിസിനസ്സ് പ്ലാൻ തയ്യാറാക്കാൻ വേണ്ടി സ്റ്റാർട്ടപ്പ് മിഷനും വിവിധ IIM കളും നേതൃത്വം നൽകുന്നു.
4) Intellectual Property. വിവിധ ലോ കോളേജുകളുടെയും നിയമ ഏജൻസികളുടെയും നേതൃത്വത്തിൽ ചിട്ടയായ പരിശീലനം
വിദ്യാർത്ഥികൾക്ക് നൽകും.
5) Prototypingനും Product Developmentനും ചിട്ടയായ പരിപാടി. New Product Development Methodologyൽ IIM കോഴിക്കോടിൻ്റെ നേതൃത്വത്തിൽ mentorsനുപരിശീലനം നൽകുന്നു.

Rapid Prototypingനു വേണ്ടി Startup Missionഉം Fab Academyഉം ചേർന്ന് പരിശീലനം നൽകുന്നു. ഈ വിധത്തിൽ വളരെ സമഗ്രമായ പരിപാടിയാണ് യങ്ഇ ന്നൊവേറ്റേഴ്സ് പ്രോഗ്രാമിൻ്റെ ഭാഗമായി മുന്നോട്ട് വച്ചിട്ടുള്ളത്. YIP പ്രോഗ്രാം നല്ല രീതിയിൽ scale up ചെയ്യണമെങ്കിൽ കൂടുതൽ incentives ഉണ്ടാകണം എന്ന ഉദ്ദേശത്തോടെയാണ് ജില്ലാ തലത്തിൽ സമ്മാനം കിട്ടുന്ന വിദ്യാർത്ഥികൾക്ക് 25000 രൂപയും സംസ്ഥാന തലത്തിൽ സമ്മാനം കിട്ടുന്ന വിദ്യാർത്ഥികൾക്ക് 50000 രൂപയും സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചത്. ‘ഒരു ലക്ഷം വിദ്യാർത്ഥികൾ മുപ്പതിനായിരം നൂതനാശയങ്ങൾ’ എന്ന ടാഗ്‌ലൈനോടെയാണ് ഇന്ന് YIP മുന്നോട്ട് പോകുന്നത്. ഈ 30000 ആശയങ്ങൾ സംസ്ഥാന തലത്തിലെത്തുമ്പോൾ 900 ആയി ചുരുങ്ങുന്നു. അതിനകത്തെ മിടുക്കരായ ആൾക്കാരെ മൂന്ന് കൊല്ലത്തേയ്ക് നാഷണൽ സയൻസ് ഫൗണ്ടേഷൻ പറഞ്ഞിട്ടുള്ള രീതിയിൽ തന്നെ കൈപിടിച്ച് നടത്തുക എന്നതാണ് കെ-ഡിസ്ക്ക് ചെയ്യുന്നത്. ഇത് ചെയ്യുന്നത് കേരളത്തിലെ അക്കാദമിക ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടിയാണ്. ഇതാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൻ്റെ പൊതുവായ ഘടന.