കെ-ഡിസ്‌കിന്റെ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിക്ഷിപ്തമാണ്. ഇ.സി ബജറ്റ് അംഗീകരിക്കുകയും ഗവേണിംഗ് ബോഡി അംഗീകരിച്ച പദ്ധതികളുടെയും സ്കീമുകളുടെയും ചെലവ് അംഗീകരിക്കുകയും, സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കായി കരാര്‍ തസ്തികകൾ സൃഷ്ടിക്കുകയും, ഇൻക്രിമെന്റുകൾ നൽകുകയും അല്ലെങ്കിൽ പിഴ ചുമത്തുകയും, കൺസൾട്ടന്റുമാരെ നിയമിക്കുകയും സ്ഥിര ആസ്തികൾ വാങ്ങാൻ തീരുമാനിക്കുകയും ജീവനക്കാരുടെ വിദേശ യാത്രയ്ക്ക് അംഗീകാരം നൽകുകയും ചെയ്യുന്നു.
കെ-ഡിസ്കിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ താഴെപ്പറയുന്നവരാണ് ഉണ്ടാകുക:
- വ്യവസായ മന്ത്രി
- ധനകാര്യ മന്ത്രി
- കൃഷി മന്ത്രി
- ഉന്നത വിദ്യാഭ്യാസ മന്ത്രി
- തൊഴിൽ മന്ത്രി
- എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ, കെ-ഡിസ്ക്
- മെമ്പർ സെക്രട്ടറി, കെ-ഡിസ്ക്
- വൈസ് ചാൻസലർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി
- ഫിനാൻസ് സെക്രട്ടറി അല്ലെങ്കിൽ അദ്ദേഹത്തിന്റെ സെക്രട്ടറി റാങ്കിൽ താഴെയല്ലാത്ത നോമിനി
- സെക്രട്ടറി, പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് അല്ലെങ്കിൽ അഡീഷണൽ സെക്രട്ടറിയുടെ റാങ്കിൽ താഴെയല്ലാത്ത നോമിനി
- ഗവേണിംഗ് കൗൺസിലിലെ വിദഗ്ധരിൽ മൂന്ന് പേരെ അഞ്ച് വർഷത്തേക്ക് സ്വതന്ത്ര അംഗങ്ങളായി സർക്കാർ നാമനിർദ്ദേശം ചെയ്യുന്നു
- എക്‌സിക്യൂട്ടീവ് ഡയറക്ടർ (പ്ലാനിംഗ് കോംപിറ്റൻസി ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സിസ്റ്റംസ്)
മുകളിൽ പറഞ്ഞിരിക്കുന്ന മന്ത്രിമാരിൽ ആരെയെങ്കിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി അനുയോജ്യമെന്നു തോന്നുന്ന കാലാവധിയിലേക്ക് ഗവൺമെന്റിന് നാമനിര്‍ദ്ദേശം ചെയ്യാം