About

സ്ഥാപനത്തിന്റെ ഉത്ഭവവും

പരിണാമവും

The evolution of K-DISC could be traced to the Kerala State Innovation Council established by the National Innovation Council, following the announcement the Decade of Innovation by the President of India in January 2010 to foster a culture of Innovation and creativity across all sectors of the economy in the country. This declaration inturn inspired by the suggestions of the Knowledge Commission report prepared by the National Knowledge Commission in 2009.

കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ചെയർപേഴ്‌സണായ ആറംഗ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒരു വകുപ്പായാണ് കെ-ഡിസ്‌ക് ആദ്യം രൂപീകരിച്ചത്. നോളജ് മിഷന്റെ പുതുതായി ചുമതലപ്പെടുത്തിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് കെ-ഡിസ്‌കിനെ സജ്ജീകരിക്കുന്നതിനായി ശാസ്ത്രം, നൂതന വികസനാശയങ്ങള്‍, സാങ്കേതികവിദ്യ എന്നിവയിൽ പ്രശസ്തരായ ആറ് പേരാണ് കൗൺസിലിൽ ഉൾപ്പെട്ടിരുന്നത്.

കേരളത്തെ ഒരു ഇന്നൊവേഷൻ ഹബ് ആക്കാനുള്ള പുതിയ സര്‍ക്കാരിന്റെ തീരുമാനത്തില്‍ കെ-ഡിസ്കിനുള്ള വർദ്ധിച്ച പങ്ക് കണക്കിലെടുത്ത്, കൗണ്‍സിലിന്റെ ഘടന പൂർണ്ണമായും നവീകരിച്ചു. മുഖ്യമന്ത്രി ചെയർപേഴ്‌സണും ധനമന്ത്രി വൈസ് ചെയർപേഴ്‌സണും വ്യവസായം, ഉന്നത വിദ്യാഭ്യാസം, തൊഴിലും നൈപുണ്യവും, കൃഷി മന്ത്രിമാർ അംഗങ്ങളുമായി 2021 മെയ് നാലിന് ഒരു സൊസൈറ്റിയായി കെ-ഡിസ്ക് രജിസ്റ്റർ ചെയ്തു. സംസ്ഥാനത്തെ പ്രധാന സർവകലാശാലകളിലെ വൈസ് ചാൻസലർമാരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും അടങ്ങുന്നതാണ് ഭരണസമിതി.

വിവിധ മേഖലകളിലെ തന്ത്രപരമായ മാര്‍ഗങ്ങളെക്കുറിച്ച് കേരള സർക്കാരിന് ആവശ്യമായ ഉപദേശം നല്‍കുകയാണ് കെ-ഡിസ്ക് ചെയ്യുന്നത്. സാങ്കേതികവിദ്യയുടെ സ്വീകരണം, ഇന്നൊവേഷന്‍, പുരോഗതി തുടങ്ങിയവയില്‍ പുതിയ മേഖലകളെ പ്രതിഫലിപ്പിക്കുന്നതായിരിക്കും അത്തരം തന്ത്രങ്ങളും പദ്ധതികളും. കൂടാതെ, സംസ്ഥാനത്ത് നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യകരവും അനുകൂലവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ചുമതലയും കെ-ഡിസ്കില്‍ നിക്ഷിപ്തമാണ്. താഴെപ്പറയുന്ന ഏതെങ്കിലും ഒന്നോ അതിലധികമോ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ഇനിപ്പറയുന്നവര്‍ പ്രധാന ആളുകളായി കേരള സർക്കാർ ഒരു സൊസൈറ്റിയായി കെ-ഡിസ്ക് രൂപീകരിക്കുകയും തിരുവിതാംകൂർ-കൊച്ചി ലിറ്റററി, സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട്, 1955 പ്രകാരം രജിസ്റ്റർ ചെയ്യുകയും ചെയ്തു:

Sri. Pinarayi Vijayan

പിണറായി വിജയൻ

ചെയർപേഴ്സൺ

Sri. K.N. Balagopal

കെ.എൻ. ബാലഗോപാൽ

എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ

Dr. K.M. Abraham

ഡോ.കെ.എം. എബ്രഹാം

എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ

Dr. P.V. Unnikrishnan

ഡോ.പി.വി. ഉണ്ണികൃഷ്ണൻ

മെമ്പർ സെക്രട്ടറി