ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) മത്സ്യബന്ധനത്തിനുള്ള ബദൽ ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള സാധ്യത മത്സ്യബന്ധന പ്രവർത്തനത്തിന്റെ ചിലവ് കുറയ്ക്കും. കൊച്ചിയിൽ എൽഎൻജി ടെർമിനൽ സ്ഥാപിച്ചതിനാൽ ഇത് താരതമ്യേന കുറഞ്ഞവിലയ്ക്ക് കേരളത്തിൽ ലഭ്യവുമാണ്. മത്സ്യബന്ധന ബോട്ടുകളിൽ ഡീസൽ, മണ്ണെണ്ണ എന്നിവയുടെ ഉപയോഗം എൽഎൻജിയിലേക്ക് മാറ്റുന്നത് ഇന്ധനച്ചെലവിൽ ഗണ്യമായ ലാഭമുണ്ടാക്കും. അതുവഴി കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനും വളർച്ചയ്ക്കും വലിയ സാധ്യതകൾ നൽകുകയും മത്സ്യബന്ധനത്തെ പൂർണമായും ആശ്രയിക്കുന്ന പാവപ്പെട്ട കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനു പുറമേ, എൽഎൻജിയെ ഏറ്റവും ശുദ്ധമായ ഫോസിൽ ഇന്ധനമായും കാണുകയും ഇത് കാര്യമായ പാരിസ്ഥിതിക നേട്ടങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. മത്സ്യഫെഡ്, പെട്രോനെറ്റ് എൽഎൻജി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെ കെ-ഡിസ്‌ക് സമുദ്രമേഖലയിൽ എൽഎൻജി ഇന്ധനത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി രണ്ട് പദ്ധതികൾ പരീക്ഷാടിസ്ഥാനത്തില്‍ നടപ്പാക്കുന്നു.
- വലിയ യന്ത്രവല്‍കൃത കടല്‍യാനങ്ങളിൽ എൽഎൻജി ഇന്ധനമായി പരിവർത്തനം ചെയ്യുക
- ഔട്ട്-ബോർഡ് മോട്ടോറുകൾ (OBMs) ഉപയോഗിച്ച് സമുദ്ര കപ്പലുകൾക്കുള്ള എൽഎൻജി ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനം
ഉദ്ദേശ്യലക്ഷ്യങ്ങള്‍
ആരംഭിച്ച തിയതി
2019 Jan
വിഭാഗം
സാമൂഹിക സംരംഭങ്ങളും ഉള്‍പ്പെടുത്തലും.
പ്രധാന അംഗങ്ങള്‍
ഡൗൺലോഡുകൾ
Flier (EN)