വൈദ്യുത വാഹന കണ്‍സോര്‍ഷ്യം
ഭാവിക്കായി ഇന്ധനക്ഷമവും കാർബൺ ന്യൂട്രലുമായ യാത്രകളിലേക്ക്
ഉദ്ദേശ്യലക്ഷ്യങ്ങള്‍
- ദേശീയതലത്തില്‍ ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുന്നതിനു നടക്കുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുക
- വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, പ്രത്യേകിച്ച് നഗരങ്ങളിൽ
- പങ്കിടല്‍ യാത്രാസൗകര്യങ്ങളേയും വൃത്തിയുള്ള ഗതാഗതത്തേയും പ്രോത്സാഹിപ്പിക്കുക
- ഇലക്ട്രിക് യൂട്ടിലിറ്റിയുടെ (കെഎസ്ഇബിഎൽ) പീക്ക്, ഓഫ്-പീക്ക് ഊര്‍ജ്ജ ആവശ്യങ്ങളെ ക്രമീകരിക്കുക
- ട്രാൻസ്പോർട്ട് യൂട്ടിലിറ്റിക്കും (കെഎസ്ആർടിസി) പൊതുഗതാഗത മേഖലയ്ക്കും പ്രവർത്തനക്ഷമതയും ലാഭവും
- സംസ്ഥാനത്ത് ഹാർഡ്വെയർ, സോഫ്റ്റ്വെയർ നിർമ്മാണം വർധിപ്പിക്കാനുള്ള തന്ത്രപരമായ ഉദ്ദേശം.
പങ്കാളി | പങ്ക് |
കെ-ഡിസ്ക് | പദ്ധതിക്കായുള്ള ശ്രമങ്ങളുടെ കേന്ദ്ര ഏകോപനം |
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് (TTPL) | എല്‍ടിഒ ഇലക്ട്രിക് വസ്തുക്കളുടെ നിര്‍മാണം |
വിക്രം സാരാഭായി സ്പേസ് സെന്റര്‍ (VSSC) | വസ്തുക്കളുടെ സ്വഭാവനിര്‍ണയം, സെൽ രൂപകല്പന, വ്യത്യസ്ത കാഥോഡ് സാമഗ്രികളുടെ ഉപയോഗം (നിക്കൽ-കോബാൾട്ട്-അലൂമിനിയം ഓക്സൈഡ് (NCA), നിക്കൽ-മാംഗനീസ് കോബാൾട്ട് ഓക്സൈഡ് (NMC), ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP), വികസനവും യോഗ്യതയും) |
ട്രെസ്റ്റ് റിസര്‍ച്ച് പാര്‍ക്ക് | മോട്ടോറുകൾ, EV ആപ്ലിക്കേഷനുള്ള കൺട്രോളറുകൾ - രൂപകൽപ്പനയും വികസനവും |
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (C-DAC) | ബാറ്ററിക്കുള്ള പവർ ഇലക്ട്രോണിക് സിസ്റ്റങ്ങള്‍. ഡ്രൈവുകൾക്കുള്ള വൈഡ് ബാൻഡ് ഗ്യാപ്പ് (WBG) പവർ ഇലക്ട്രോണിക് കൺട്രോളറുകൾ എന്നിവയുടെ വികസനം. |