പ്രാക്ടീഷണർമാർ, നയനിർമ്മാതാക്കൾ, ബ്യൂറോക്രാറ്റുകൾ, സാങ്കേതിക വിദഗ്ധർ, നയം, സാധാരണക്കാർ എന്നിവരെ ബന്ധിപ്പിക്കുന്ന ക്രൗഡ് സോഴ്‌സിംഗ് പ്ലാറ്റ്‌ഫോമിനും ഇന്റർനെറ്റ് അധിഷ്‌ഠിത മാർക്കറ്റ് പ്ലേയ്‌സിനും വേണ്ടിയുള്ള മാതൃക വികസിപ്പിക്കാൻ കേരള ഇന്നൊവേഷൻ ഫണ്ട് പരിശ്രമിക്കും. ആശയങ്ങൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ, പ്രാക്ടീഷണർമാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൺസൾട്ടന്റുകൾ, ആക്സിലറേറ്ററുകൾ, ഇൻകുബേറ്ററുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവരടങ്ങിയ ഒരു വെർച്വൽ ഫോറം വഴി പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് (പിഒസി) ഏറ്റെടുത്ത്, പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുകയും ആവശ്യമെങ്കിൽ പരീക്ഷണാടിസ്ഥാനത്തിലുള്ളവയുടെ ഉയര്‍ത്തിയെടുക്കലിന് ശ്രമിക്കുകയും ചെയ്യുക.
ഉദ്ദേശ്യലക്ഷ്യങ്ങള്‍
പങ്കാളിത്ത നവീകരണ പ്രോല്‍സാഹനത്തിനായി ഒരു ക്രൗഡ് സോഴ്സ് മാതൃക
- ഒരു ഇന്നൊവേഷൻ ഫണ്ട് സ്ഥാപിക്കൽ
- നൂതനമായ പ്രശ്‌നപരിഹാരത്തിനായി ക്രൗഡ് ഫണ്ടുകളും കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയും (സിഎസ്ആർ) സമാഹരിക്കുന്നു.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇന്നൊവേഷൻ പ്രോത്സാഹനത്തിനുള്ള കോർപ്പസായി തുക ഒറ്റത്തവണയായി നൽകും.