ബഹു പങ്കാളിത്ത ഇടം (മൾട്ടി-സ്റ്റേക്ക്‌ഹോൾഡർ പ്ലാറ്റ്‌ഫോം- എംഎസ്‌പി) സ്വയം പര്യാപ്തവും, സാങ്കേതികവിദ്യാധിഷ്‌ഠിതവുമായ ഭക്ഷ്യ ഉൽപ്പാദന പ്ലാറ്റ്‌ഫോമിലേക്കുള്ള കേരളത്തിന്റെ യാത്രയിലെ ഒരു പ്രധാന ഭാഗമാണ്. കർഷകർക്ക് ഉയർന്ന സ്പെഷ്യലൈസേഷനിലേക്ക് പോകാനും തത്ഫലമായി വീട്ടുവളപ്പിൽ നിന്ന് വരുമാനം ഉണ്ടാക്കാനും ഇതിലൂടെ സാധിക്കുന്നു. കാര്‍ഷിക ഭക്ഷ്യോല്‍പന്ന വിതരണ ശൃംഖല മാനേജ്‌മെന്റിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ഉപഭോക്തൃ സംതൃപ്തിയും ഒന്നില്‍നിന്നു മറ്റൊന്നിലേക്കുള്ള ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിർമ്മാതാക്കൾ മുതൽ ഉപഭോക്താക്കൾ വരെ എല്ലാവരെയും സംതൃപ്തരാക്കുംവിധം സുതാര്യമായ ഒരു വികേന്ദ്രീകൃത സംഭരണ സംവിധാനം കൊണ്ടുവരാൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
ഉദ്ദേശ്യലക്ഷ്യങ്ങള്‍
- കർഷകർക്ക് സ്പെഷ്യലൈസേഷൻ സുഗമമാക്കുകയും സേഫ്-ടു-ഈറ്റ് ഫുഡ് കാമ്പെയ്‌ൻ ഉറപ്പാക്കുകയും പുരയിടങ്ങളിൽ നിന്ന് കൂടുതൽ വരുമാനം ഉണ്ടാക്കുകയും ചെയ്യും.
- ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലൂടെ സുതാര്യമായ വികേന്ദ്രീകൃത സംവിധാനം.
- എഫ്പിഒകൾ, സഹകരണ സ്ഥാപനങ്ങൾ, മൃഗസംരക്ഷണം, കൃഷി, മത്സ്യബന്ധനം എന്നിവയുടെ പങ്കാളിത്തം.
- ഒരു സഹകരണ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു.
ആരംഭിച്ച തിയതി
വിഭാഗം
പ്ലാനിംഗ്, കോംപീറ്റന്‍സി ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സിസ്റ്റം
പ്രധാന അംഗങ്ങള്‍
ഡൗൺലോഡുകൾ