ജില്ലാ ഇന്നൊവേഷൻ കൗൺസിലുകളിലൂടെ കെ-ഡിസ്‌ക് വൺ ഡിസ്ട്രിക്റ്റ് വൺ ഐഡിയ (ഒഡിഒഐ) എന്ന പേരിൽ എംഎസ്എംഇ ഇന്നൊവേഷൻ ക്ലസ്റ്റേഴ്‌സ് പ്രോഗ്രാം ആരംഭിച്ചു. കൂടാതെ പ്രശ്ന പ്രസ്താവനകൾ വികസിപ്പിക്കുന്നതിനും പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനുമായി അക്കാദമിയ - വ്യവസായം - സർക്കാർ പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനെയും ഡിജിറ്റല്‍ പരിവര്‍ത്തനത്തേയും പ്രോത്സാഹിപ്പിക്കുന്നു. നിര്‍മാണ ക്ലസ്റ്ററുകൾ, മീഡിയം, മൈക്രോ എന്റർപ്രൈസ് ക്ലസ്റ്ററുകൾ എന്നിവ സജ്ജമാക്കുന്നതിനുള്ള ഒരു ഇന്നൊവേഷൻ ചലഞ്ച് പ്രോഗ്രാമാണ് ഒഡിഒഐ. എന്റർപ്രൈസുകളെയും ക്ലസ്റ്ററുകളെയും നോൺ-ലീനിയർ നോൺ-ഇൻക്രിമെന്റൽ വളർച്ചയിലേക്ക് കൊണ്ടുപോകാൻ കഴിയുന്നവയാണ് ഇന്നൊവേഷനും സാങ്കേതികവിദ്യയും.
ഉദ്ദേശ്യലക്ഷ്യങ്ങള്‍
- പ്രാദേശിക തലത്തിൽ പ്രശ്നപരിഹാരത്തിനുള്ള സംവിധാനം ശക്തിപ്പെടുത്തുക
- പ്രാദേശികമായി ഇന്നൊവേഷനുകൾ സംഘടിപ്പിക്കുന്നതിനുള്ള പിന്തുണ നല്‍കുകയും ഗ്രാമീണ ഇന്നൊവേറ്റര്‍മാരുടെ പ്രാദേശിക നവീകരണ സംവിധാനത്തെ മൊത്തത്തിലുള്ള നവീകരണ ആവാസവ്യവസ്ഥയുമായി സമന്വയിപ്പിക്കുകയും ചെയ്യുക.
- തദ്ദേശസ്ഥാപന തലത്തിൽ ആശയങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുക, ഒരു ആശയം തിരിച്ചറിഞ്ഞ് അത് നടപ്പിലാക്കുക.
- കമ്മ്യൂണിറ്റി ഇന്നൊവേഷൻ സർവേ.
ആരംഭിച്ച തിയതി
വിഭാഗം
പ്ലാനിംഗ്, കോംപീറ്റന്‍സി ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സിസ്റ്റം
പ്രധാന അംഗങ്ങള്‍
Dr. Asok Kumar A
Mr.Sandeep A
ഡൗൺലോഡുകൾ
Brochure (EN)